Skip to content

ടി20 സ്ക്വാഡിൽ നിന്ന് കുൽദീപിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിൽ നിന്നും കുൽദീപ് യാദവിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി . ലോവർ ഓർഡറിലേ ബാറ്റിങ്ങിൽ ആഴം കൂട്ടാനാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ കോഹ്ലി പറഞ്ഞു .

‘ കഴിഞ്ഞ രണ്ട് വർഷമായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം പുറത്തെടുത്തവർക്ക് അവസരം നൽകേണ്ടതുണ്ട് . മികച്ച സന്തുലിത ടീമിനെ കണ്ടത്തണം . ഒരു കോമ്പിനേഷനിൽ തന്നെ പിടിച്ച് നിൽക്കുന്നതിലള്ള കാര്യം . കോഹ്ലി പറഞ്ഞു .

‘ ലോകത്തിലെ എല്ലാ ടീമുകൾക്കും 9 , 10 സ്ഥാനം വരെ ബാറ്റിംഗ് ചെയ്യാമെങ്കിൽ നമുക്ക് എന്തുകൊണ്ട് പറ്റില്ല , അത്തരത്തിലുള്ള ആൾക്കാരെ കൊണ്ടു വരാനാണ് ശ്രമമം . എല്ലാ തീരുമാനങ്ങളും എടുത്തത് മികച്ച സന്തുലിത ടീമിനായാണ് . കോഹ്ലി കൂട്ടിച്ചേർത്തു.
ടി20 പരമ്പരയിലെ ആദ്യ മത്സരം ധരംശാലയില്‍ നാളെ തുടക്കമാകുന്നത്. ഇന്ത്യന്‍ യുവനിരയെ സംബന്ധിച്ച്‌ ഏറെ പ്രധാന്യമുളള പരമ്ബരയാണിത്. മുതിര്‍ന്ന പല താരങ്ങളും വിശ്രമത്തിലായതില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.