Skip to content

ടെസ്റ്റിൽ രോഹിത് വിജയിച്ചാൽ ഇതുവരെ സ്വന്തമാക്കാനാത്ത പലതും നേടാനാകും ; രോഹിത് ശർമയിൽ പ്രതീക്ഷ അർപ്പിച്ച് സഞ്ജയ് ബംഗാര്‍

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി രാഹുൽ തുടർച്ചയായി പരാജയപ്പെട്ടതോടെ രോഹിതിനെ തേടി അവസരം എത്തിയിരിക്കുകയാണ് . വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിരുന്നില്ല . രാഹുലിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ രോഹിതിന് അവസരം നൽകണമെന്ന് ആരാധകർ മുറവിളികൂട്ടിയിരുന്നു .

ടെസ്റ്റിൽ രോഹിതിനെ ഓപ്പണറാക്കി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം . സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ഓപ്പണറായി ഇറങ്ങുമെന്നത് ഉറപ്പായി കഴിഞ്ഞു . ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ഓപ്പണറായി കഴിവ് തെളിയിച്ച താരം ടെസ്റ്റിൽ കൂടി വിജയിച്ചാൽ അത് ഇന്ത്യയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ എത്തിപ്പിടിക്കാനാകാത്ത വിജയലക്ഷ്യങ്ങള്‍ വരെ മറികടക്കാനുളള കരുത്ത് നല്‍കുമെന്നാണ് മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ പറയുന്നത്.
‘അവന്‍ തന്റെ തനി ശൈലിയില്‍ ഓപ്പണിംഗ് സ്ഥാനത്ത് കഴിവ് തെളിക്കാന്‍ കഴിഞ്ഞാല്‍ അത് ടീമിന് വലിയ സഹായകരമാകും. സ്വന്തം ശൈലിയില്‍ വിശ്വാസമര്‍പ്പിച്ച്‌ കളിക്കുക എന്നതാണ് ടെസ്റ്റ് ഓപ്പണറായി വിജയിക്കാന്‍ രോഹിത്തിനെ സഹായിക്കുക .അവനുളള ഗുണമെന്തെന്നാല്‍ പ്രയാസമേറിയ പന്തുകള്‍ പോലും ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍ കഴിയും എന്നതാണ് ബംഗാര്‍ കൂട്ടിചേര്‍ത്തു.