Skip to content

‘വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല’ – ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ചുട്ടമറുപടിയുമായി കോഹ്ലി

കഴിഞ്ഞ ദിവസം ധോണിയുമായുള്ള കളിക്കളത്തിലെ അനുഭവം ഓർമിച്ച് കോഹ്ലി സോഷ്യൽ മീഡിയയിൽ ഷയർ ചെയ്ത പോസ്റ്റാണ് വീണ്ടും ധോണി വിരമിക്കൽ ചർച്ചയ്ക്ക് ആക്കം കൂട്ടിയത് . പിന്നാലെ ധോണി മാധ്യമങ്ങളെ കാണുന്നതായും വ്യാജ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാര്യ സാക്ഷിയും , ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദും രംഗത്തെത്തിയതോടെയാണ് ആശങ്കകൾ ഒഴിവായത് .

ധോണിയുടെ വിരമിക്കൽ വാർത്തകൾക്ക് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോഹ്ലി വ്യക്തമാക്കി . സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോഹ്ലിയുടെ ഈ വാക്കുകൾ .
ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച്‌ എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് ധോണിയെന്ന് പറഞ്ഞ കോഹ്‌ലി, അനുഭവ സമ്ബത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.