Skip to content

ലോക നമ്പർ വൺ താരത്തെ മണ്ടനാക്കി ജോണി ബെയ്‌ർസ്റ്റോ ; അഭിനയത്തിൽ ‘ വീണ് ‘ സ്റ്റീവ് സ്മിത്ത്

6 ഇന്നിങ്സിൽ നിന്നായി 751 റൺസ് നേടി സ്റ്റീവ് സ്മിത്ത് തന്റെ ഗംഭീര ഫോം തുടരുകയാണ് .ആഷസ് സീരീസിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും മികച്ച സ്‌കോർ കണ്ടെത്താൻ താരം മറന്നില്ല , എന്നാൽ സെഞ്ചുറിക്ക് അരികെ തുടർച്ചയായ രണ്ടാം മത്സരത്തിലും വീഴുകയായിരുന്നു . 144, 142, 92, 211, 82 , 80 ഇങ്ങനെ പോകുന്നു സ്മിത്തിന്റെ ഈ ആഷസിലെ റൺസുകൾ .

കളിക്കിടെ ജോണി ബെയ്‌ർസ്റ്റോവിന്റെ അഭിനയത്തിൽ ടെസ്റ്റ് നമ്പർ വൺ താരം സ്റ്റീവ് സ്മിത്ത് മണ്ടനായതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ വൈറൽ സംഭവം.ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ റൺസിനായി ഓടിയ സ്മിത്തിനെ പന്ത് കയ്യിൽ എത്തിയതായി അഭിനയിച്ച് റൺ ഔട്ടിനായി ശ്രമിക്കുകയായിരുന്നു . ഇത് മനസ്സിലാവാതെ സ്മിത്ത് വിക്കറ്റ് രക്ഷിക്കാനായി ഡൈവ് ചെയ്യുകയായിരുന്നു . പിന്നീടാണ് തനിക്ക് പറ്റിയ അമളി സ്മിത്ത് മനസ്സിലാക്കിയത് .

https://twitter.com/SkyCricket/status/1172504369176174592?s=19