Skip to content

ശാഖിബുൾ ഹസനെ അടിച്ചു പറത്തി സിംബാവേ താരം റയാൻ ബൾ ; ഒരോവറിൽ വഴങ്ങിയത് 30 റൺസ്

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് നായകൻ ശാഖിബുൾ ഹസനെ പൊതിരെ തല്ലി സിംബാവേ താരം റയാൻ ബൾ . മഴ കാരണം 18 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 16 ആം ഓവറിലാണ് ശാഖിബുൾ ഹസൻ 30 റൺസ് വഴങ്ങിയത് . 3 സിക്‌സും 3 ഫോറും ഉൽപ്പടെയാണ് ബളിന്റെ വെടിക്കെട്ട് .ഇന്നിംഗ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ ബൾ 32 പന്തിൽ 57 റൺസ് നേടി

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാവേ 18 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടി . മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശ് 2 ബോൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു .