Skip to content

അവിശ്വസനീയം ഈ ക്യാച്ച് ; സിഡ്‌ലിനെ പുറത്താക്കാൻ റോറി ബർന്സിന്റെ തകർപ്പൻ ക്യാച്ച് – വീഡിയോ

ഓസ്ട്രേലിയൻ താരം സിഡ്‌ലിനെ പുറത്താക്കാൻ റോറി ബർന്സിന്റെ അവിശ്വസനീയ ക്യാച്ച് . ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ അവസാന വിക്കറ്റിലാണ് ബർന്സിന്റെ ഒറ്റകയ്യൻ ക്യാച്ച്. ജോഫ്ര ആർച്ചറിന്റെ പന്തിൽ സിംഗിളിനായി ശ്രമിച്ച സിഡലിന്റെ ശ്രമം പാളുകയായിരുന്നു , പിന്നാലെ നാലാം സ്ലിപ്പിൽ നിന്ന് ബർന്സ് നിമിഷങ്ങൾക്കുള്ളിൽ കൈക്കുള്ളിലാക്കുകയായിരുന്നു .

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 225 റൺസ് നേടി . 69 റൺസ് ലീഡുമായി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് . ഓസ്‌ട്രേലിയൻ നിരയിൽ സ്മിത്തും (80) ലമ്പുഷെനെയും (48) മാത്രമാണ് തിളങ്ങിയത് .ജോഫ്ര ആർച്ചർ 6 വിക്കറ്റ് നേടി.

വീഡിയോ കാണാം :-

https://twitter.com/englandcricket/status/1172558022385786881?s=19