Skip to content

ഒടുവിൽ ആ നാണക്കേടിന്റെ റെക്കോർഡും ഡേവിഡ് വാർണറിന് സ്വന്തം

ആഷസ് സീരീസിലെ അവസാന മത്സരത്തിലും ഫോം കണ്ടെത്താനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ . ഈ സീരീസിൽ 9 തവണ ബാറ്റിങ്ങിനിറങ്ങിയ വാർണർ ഒറ്റ തവണ മാത്രമാണ് രണ്ടക്കം പിന്നിട്ടത് . 9 ഇന്നിങ്സിൽ നിന്നായി 84 റൺസ് മാത്രമാണ് വാർണറിന്റെ സമ്പാദ്യം . ഇതോടെ ഒരു ടെസ്റ്റ് സീരീസിൽ 8 തവണ ഒറ്റക്കത്തിൽ പുറത്താവുന്ന ആദ്യ ഓപ്പണറായി ഡേവിഡ് വാർണർ മാറി .

6 തവണ സ്റ്റുവർട്ട് ബ്രോഡിന്റെ മുന്നിലും 3 തവണ ജോഫ്ര ആർച്ചറിന്റെ മുന്നിലുമാണ് വാർണർ കീഴടങ്ങിയത് . വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാർണർ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . അവസാന ഇന്നിങ്സിൽ ഈ ദയനീയ ഫോമിന് അറുതി വരുമോയെന്ന് കാത്തിരുന്ന് കാണാം .

https://twitter.com/bet365/status/1172461154511347714?s=19