Skip to content

സ്മിത്ത് എല്ലായ്പ്പോഴും ചതിയനായി തന്നെ അറിയപ്പെടും ; ഇതിഹാസങ്ങൾക്കൊപ്പം ചേർക്കപ്പെടുകയില്ല ; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ അവിശ്വസനീയ ഫോമിലാണ് . 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിൽ ആഷസ് സീരീസ് നേടാനും നിർണായക പങ്കാണ് സ്മിത്ത് വഹിച്ചത് . സ്മിത്തിന്റെ പടയോട്ടത്തിന് പിന്നാലെ ഇതിഹാസങ്ങളുടെ നിരവധി റെക്കോര്ഡുകളാണ് പഴങ്കഥയായത് . പിന്നാലെ സ്മിത്തിനെ പ്രശംസകൾ കൊണ്ട് വാഴ്ത്തുകയാണ് . എന്നാൽ ഇതിനിടെ സ്മിത്തിനെ പരിഹസിച്ചും വിമർശിച്ചും മറ്റൊരു ഇംഗ്ലീഷ് താരം കൂടി രംഗത്തെത്തിയിരിക്കുകയാണ് .
ചതിയന്‍ എക്കാലത്തും ചതിയനായിരിക്കുമെന്നും ലോക ക്രിക്കറ്റില്‍ ചതിയന്‍ എന്ന പേരിലായിരിക്കും സ്മിത്ത് അറിയപ്പെടുകയെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ പറയുന്നത് .മഹാനായ ക്രിക്കറ്റ് കളിക്കാരുടെ പേരിനൊപ്പം സ്മിത്തിന്റെ പേരും വെച്ചാല്‍ അവിടെ ചോദ്യം ഉയരും, ശരിക്കും സ്മിത്ത് മഹാനോ അതോ ചതിയനായ ഒരു ക്രിക്കറ്റ് താരമോ?’ പനേസര്‍ കൂട്ടിച്ചേർത്തു.