Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് ഈ നാഴികകല്ല് ജോ റൂട്ട് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റ്സ്മാനാണ് റൂട്ട്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കും സച്ചിൻ ടെണ്ടുൽക്കറുമാണ് റൂട്ടിന് മുൻപിലുള്ളത്.
ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനും കൂടിയാണ് ജോ റൂട്ട് (158 ഇന്നിങ്സ്).
കൂടാതെ 6996 റൺസ് നേടിയ സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും ജോ റൂട്ട് പിന്നിലാക്കി.