Skip to content

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി എലിസ് പെറി

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് എലിസ് പെറി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഓവറിൽ റെനീസ് ബോയ്സിന്റെ വിക്കറ്റ് നേടിയാണ് ഈ നാഴികക്കല്ല് പെറി മറികടന്നത്.

ഇന്ത്യൻ ബൗളർ ജുലൻ ഗോസ്വാമി, മുൻ ഓസ്‌ട്രേലിയൻ താരം കാത്റീൻ ഫിറ്റ്‌സ്പാട്രിക് എന്നിവരാണ് പെറിയ്ക്ക് മുൻപ് ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടിയ വനിതാ ക്രിക്കറ്റർമാർ.
91 ഇന്നിങ്സിൽ നിന്നാണ് ഫിറ്റ്സ് പാട്രിക് 150 വിക്കറ്റുകൾ നേടിയത് ജുലാൻ ഗോസ്വാമിയാകട്ടെ 128 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 107 ഇന്നിങ്‌സിൽ നിന്നുമാണ് നിലവിലെ ഒന്നാം നമ്പർ ഓൾ റൗണ്ടർ കൂടിയായ എലിസ് പെറി ഈ നാഴികക്കല്ല് പിന്നിട്ടത്.