ബംഗ്ലാദേശിനെതിരായ 224 റൺസ് വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ . അഞ്ചാം ദിവസം മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത് . രണ്ടാം ഇന്നിങ്സിൽ 398 ചെയ്സ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് 173 റൺസ് മാത്രമേ നേടാനായുള്ളൂ .
രണ്ട് ഇന്നിങ്സിൽ നിന്നായി 75 റൺസും 11 വിക്കറ്റും നേടിയ നായകൻ റാഷിദ് ഖാനാണ് മാൻ ഓഫ് ദി മാച്ച് .ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത് .