Skip to content

അവിടെ ഭർത്താവ് വിക്കറ്റ് നേടുന്നു ഇവിടെ ഭാര്യ ബൗണ്ടറി കടത്തുന്നു – വൈറലായി വീഡിയോ

‘ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം’ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ സ്റ്റാർക്കിനെയും ഭാര്യ അലിസ്സ ഹീലിയെയും സോഷ്യൽ ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. ഒരേ സമയം ക്രിക്കറ്റ് ലോകത്ത് സ്റ്റാർക്ക് വിക്കറ്റ് നേടുന്നതും ഭാര്യ അലിസ്സ ഹീലി ബൗണ്ടറി നേടുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഈ പ്രശംസ . ലിസ സ്റ്റാലേക്കർ എന്ന കമെന്ററാണ് ട്വിറ്ററിൽ ഈ വൈറൽ വീഡിയോ അപ്ലോഡ് ചെയ്തത് .

വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഹീലി ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ഹീലിയുടെ മരുമകളാണ്.ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2015 ലായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരായത്.

ഒമ്പതാം വയസ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിട്ടാണ് സ്റ്റാർക്ക് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. അന്ന് ഹീലിയും അവിടെ ക്രിക്കറ്റ് പരിശീലം നടത്തിയിരുന്നു. വിക്കറ്റ് കീപ്പിങ് വിട്ട് ബൗളിങ്ങിലേക്ക് കടന്നപ്പോഴും, കൂടെ കളിപഠിച്ച ഹീലിയെ കൈവിട്ടില്ല. ഇരുവരും 2010-ൽ ദേശീയടീമിലെത്തി.