Skip to content

ദക്ഷിണാഫ്രിക്ക എ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ എയുടെ ബോളിങ് പട

അനൗദ്യോഗികമായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ തകർത്തെറിങ് ഇന്ത്യൻ എയുടെ ബോളിങ് പട . ആദ്യ ഇന്നിങ്സിൽ 150 നേടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ട്ടമായത് 9 വിക്കറ്റുകളാണ് . ഒരുവേള അഞ്ചിന് 22 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് പിഡ്റ്റും (33) ജാൻസെനും (39*) കൂടിയാണ് .

3 വിക്കറ്റ് വീതം നേടിയ ശ്രദുൽ താക്കൂറും കൃഷ്ണപ്പ ഗൗതവും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത് . ഓപ്പണർമാരായ മർക്രമിനും പീറ്റർ മലനും റൺസ് കണ്ടെത്താനായില്ല .

64 പന്തിൽ 39 റൺസ് നേടി മാർക്കോ ജാൻസെനും 5 പന്തിൽ നിന്ന് 7 റൺസ് നേടി ലുങ്കി എങ്കിടിയും ക്രീസിൽ നിൽക്കുന്നു