Skip to content

വൈറ്റ് ബോൾ ഫോർമാറ്റിലെ രാജാവ് കോഹ്ലി തന്നെ ; റബഡ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല .താരത്തിന്റെ മികച്ച പ്രകടനം കണ്ട് മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണോ എന്ന ചോദ്യത്തില്‍ പുതുമയില്ല. പലരും പല അഭിപ്രായം പറഞ്ഞ് ഇതിനകം രംഗത്തെത്തിയതുമാണ്.

സൗത്ത് ആഫ്രിക്ക – ഇന്ത്യ സീരീസിന് മുമ്പേ കോഹ്‌ലിക്ക് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പേസ് ബോളർ കജിസ്ക്കോ റബഡ .വൈറ്റ്-ബോൾ ഫോർമാറ്റിലെ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി തന്നേയെന്നാണ് റബഡയുടെ അഭിപ്രായം .

‘വൈറ്റ് ബോൾ ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലി എന്ന് അദ്ദേഹം തെളിയിച്ചിതാണ്.
അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഒരു കളിക്കാരനെന്ന നിലയിൽ സ്വയം പരീക്ഷിക്കാനുള്ള അവസരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി യുദ്ധം ആസ്വദിക്കുകയെന്നതാണ് ലക്ഷ്യം ‘ റബഡ പറഞ്ഞു .

ഈ മാസം 15 ന് ധർമശാലയിൽ വെച്ച് ആദ്യ ടി20 മത്സരത്തിന് തുടക്കം കുറിക്കും . മൂന്ന് ടെസ്റ്റ് മൂന്ന് ടി20 മത്സരങ്ങളാണ് പര്യടനത്തിലുള്ളത് .