Skip to content

‘ഒന്നും വെറുതെ ലഭിച്ചതല്ല , എല്ലാം കഷ്ടപ്പെട്ട് തന്നെ നേടിയതാണ് ‘ വിമർശകർക്ക് ചുട്ടമറുപടിയുമായി റിഷാബ് പന്ത്

തുടർച്ചയായ മോശം പ്രകടനത്തിന് പിന്നാലെ വൻ വിമർശനമാണ് ഇന്ത്യൻ യുവ താരം റിഷാബ് പന്തിന് ഏറ്റുവാങ്ങേണ്ടി വന്നത് . വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ശ്രേദ്ധേയമായ പ്രകടനം കാഴ്ച വെക്കാൻ താരത്തിനായിരുന്നില്ല . തുടർന്ന് കിർമാനി സയ്യിദ് ഉൾപ്പടെ പ്രമുഖ താരങ്ങളും പന്തിനെ വിമർശിച്ചിരുന്നു . ഇപ്പോഴിതാ വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് പന്ത്.
എനിക്കൊന്നും വെറുതെ കിട്ടിയതല്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനവും കഷ്ടപ്പെട്ട് നേടിയെടുത്തതു തന്നെയാണ്. അല്ലാതെ ആരും സമ്മാനിച്ചതല്ല- ബോംബൈ ടൈംസിന് നൽകിയ അഭിമുഖത്തിൽ പന്ത് പറഞ്ഞു.

ഇപ്പോഴും ധോണിയിൽ നിന്ന് പലതും പഠിക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. അതിനാൽ തന്നെ ഒരു രാത്രികൊണ്ട് എനിക്ക് ധോണിയെപ്പോലെ ആവാനാവില്ല. ഗുരുനാഥന്റെ സ്ഥാനത്താണ് ഞാന്‍ ധോണിയെ കാണുന്നത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. 21 ആം വയസില്‍ ധോണിയുടെ പകരക്കാരനാവുക എന്നത് എളുപ്പമല്ല ‘ – പന്ത് പറഞ്ഞു .