Skip to content

പുതിയ കരാർ പ്രകാരം രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം സീരീസോടെ രവി ശാസ്ത്രിയുടെ മുഖ്യ പരിശീലകനായുള്ള പുതിയ കരാറിന് തുടക്കമാകും . ഈ മാസം 15 നാണ് സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരം . ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ കരാറിൽ രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലമാണ് . കഴിഞ്ഞ കരാറിനെക്കാൾ 20 ശതമാനം അധികമാണ് ഇപ്രാവശ്യം ലഭിക്കുക . അതായത് ഒരു വർഷം 10 കോടിക്ക് അടുത്ത് രവിശാസ്ത്രിയ്ക്ക് ലഭിക്കും . മുംബൈ മിററാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത് .

കഴിഞ്ഞ കരാറിൽ ഒരു വർഷം ലഭിച്ചിരുന്നത് 8 കോടി രൂപയാണ് . അതേ സമയം ബോളിങ് കോച്ച് ഭരത് അരുൺ ലഭിക്കുക 3.5 കോടി രൂപയും , ഒപ്പം ഫീല്ഡിങ് കോച്ച് ആർ. ശ്രീധറിനും ഇതേ തുകയായിരിക്കും ലഭിക്കുക . പുതിയ കരാർ 2021 ടി20 ലോകകപ്പ് വരെയാണ് .