Skip to content

വിദേശ ടെസ്റ്റുകളിൽ ഇന്ത്യക്ക് വിജയിക്കാൻ ആകും 5 കാരണങ്ങൾ ഇതാ 

ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ഒന്നാം സ്ഥാനക്കാർ ആണ് ടീം  ഇന്ത്യ . മിന്നും ഫോമിൽ ആണ് ക്യാപ്റ്റൻ കോഹ്ലിയും ടീം അംഗങ്ങളും . തുടർച്ചയായ ടെസ്റ്റ് വിജയങ്ങൾ ഇന്ത്യയുടെ ആത്മാവിശ്വാസം കൂട്ടുന്നു. ഇതിഹാസ താരങ്ങളായ ഗവാസ്കർ രാഹുൽ ദ്രാവിഡ് എന്നിവർ ഈ ടീമിന് വിദേശത്ത് മികച്ച പ്രകടനം നടത്താനാവുമെന്നും ചരിത്രം സൃഷ്ട്ടിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു .  

ഇന്ത്യക്ക് വിദേശത്തു ടെസ്റ്റ് വിജയങ്ങൾ നേടി കൊടുക്കാൻ വിദഗ്ധർ കൽപ്പിക്കുന്ന 5 കാരണങ്ങൾ ഇതാ .
#5  . ഓപ്പണർമാർ മികച്ച ഫോമിൽ 

മികച്ച ഫോമിൽ കളിക്കുന്ന openers എല്ലാ ടീമിനും ആവശ്യമാണ് . വിദേശത്തു ടെസ്റ്റ് മത്സരങ്ങൾ വിജയിക്കണമെങ്കിൽ ഓപ്പണർസിന്റെ പ്രകടനം അത്യാവശ്യമാണ് . ഭാഗ്യവശാൽ ഇന്ത്യയുടെ openers മികച്ച ഫോമിൽ ആണ് . തുടർച്ചയായ സെഞ്ചുറികളോടെ മുരളി വിജയ് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു . ധവാനും Kl രാഹുലും മികച്ച ഫോമിൽ തന്നെയാണ്.  

#4 . മികച്ച ഫാസ്റ്റ് ബൗളർസ് 

എന്നും മികച്ച സ്പിന്നർമാരെ വർത്തെടുക്കുന്ന ടീം ആണ് ഇന്ത്യ . എന്നാൽ ഫാസ്റ്റ് ബൗളർസിന്റെ കാര്യത്തിൽ അങ്ങനെയല്ല . എന്നാൽ ഇന്ന് ഏതൊരു ബാറ്റിങ് നിരയെയും തകർക്കാൻ കഴിയുന്ന ഫാസ്റ്റ് ബൗളർസ് ഇന്നുണ്ട് . ഷാമിയും ഭുവിയും ഉമേഷ് യാദവും ഇഷാന്ത് ശർമയും മികച്ച ഫോമിൽ ആണ് . 

#3. പരിചയ സമ്പന്നർ ആയ സ്പിന്നർസ് 


അശ്വിന്റെയും ജഡേജയുടെയും പരിചയ സമ്പത്തു ഇന്ത്യക്ക് സഹായകമാകും . കൂടാതെ ബൗളർസ് എന്നതിലുപരി ബാറ്റിങ്ങിലും ഇരുവരും മികച്ച ഫോമിൽ ആണ് എന്നുള്ളതും ഇന്ത്യക്ക് ഗുണമാകും . 

#2   പാണ്ഡ്യയുടെ സാന്നിധ്യം 


1994 ൽ കപിൽ ദേവ് വിരമിച്ചതിനു ശേഷം ഇന്ത്യക്ക് ഒരു ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .  എന്നാൽ പാണ്ഡ്യയുടെ വരവോടെ ആ വിടവ് അടഞ്ഞു തുടങ്ങി . ടെസ്റ്റ് ക്രിക്കറ്റിലും മികച്ച പ്രകടനം നടത്താൻ പാണ്ഡ്യക്ക്‌ കഴിഞ്ഞു . 

#1 –  വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മികവ് 


കൊഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് . കൊഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് 33 മത്സരങ്ങളിൽ 20 ലും വിജയിക്കാനായി . 

ഇന്ത്യയിലും സബ് കൊണ്ടിനെന്റിലും തുടരുന്ന ഈ ഫോം കൊഹ്‌ലിയുടെ ക്യാപ്റ്റൻസിയുടെ മികവിൽ സൗത്ത് ആഫ്രിക്കയിലും തുടരാൻ കഴിയും എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്‌