Skip to content

ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും

രണ്ടാം ടെസ്റ്റ് മത്സരത്തിലെ അർദ്ധ സെഞ്ചുറിയോടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി .ആദ്യ ഇന്നിങ്സിൽ 76 റൺസ് നേടിയതോടെ ഏഷ്യയ്ക്ക് പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന നാലാമത്തെ താരമായി കോഹ്ലി മാറി . ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ , രാഹുൽ ദ്രാവിഡ് , കുമാർ സംഗക്കാര എന്നിവരാണ്‌ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് മൂന്ന് പേർ .

12616 റൺസുമായി ഈ റെക്കോർഡ് പട്ടികയിൽ സച്ചിനാണ് മുന്നിൽ നിൽക്കുന്നത് . 10711 റൺസുമായി ദ്രാവിഡും 9593 റൺസുമായി സംഗക്കാരയും രണ്ട് മൂന്ന് സ്ഥാനത്തുണ്ട് . 9056 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത് .

24 റൺസ് അകലെ ടെസ്റ്റ് കരിയറിലെ 26 ആം സെഞ്ചുറിയാണ് കോഹ്‌ലിക്ക് നഷ്ട്ടമായത് . ഒന്നാം ദിവസം അവസാനിക്കുമ്പോൾ 264 ന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ .