Skip to content

‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി ഉയർന്നത് തന്നെ ആശ്ചര്യപ്പെടുത്തിയിട്ടിലെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കിരൺ പൊള്ളാർഡ് . പാണ്ഡ്യയുടെ പുത്തൻ ജീവിതശൈലി യാഥാസ്ഥിതികർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹാർദ്ദിക്കിന്റെ ആത്മവിശ്വാസമാണ് അവന്റെ ശക്തിയെന്നും പൊള്ളാർഡ് പറഞ്ഞു .

‘പാണ്ഡ്യയുടെ ഉള്ളിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ ഏത് ദിവസത്തിലും ഒരു മാച്ച് വിജയിയായി മാറ്റാൻ കഴിയും. മുംബൈയിൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ അവനെ കാണാൻ തുടങ്ങിയതാണ് . അവൻ ഇന്ത്യൻ സൂപ്പർസ്റ്റാറായി മാറിയത് എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല .തന്റെ ചെറിയ സമയത്തിൽ‌ അവൻ വളരെയധികം കടന്നുപോയി, പക്ഷേ അവൻ ഇവിടെ നിന്ന് മാത്രമേ മെച്ചപ്പെടാൻ‌ കഴിയൂ .അവൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നു’ പൊള്ളാർഡ് പറഞ്ഞു .