Skip to content

അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടവുമായി റഖീം കോൺവാൾ

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ റഖീം കോൺവാൾ. 140 കിലോയാണ് താരത്തിന്റെ ഭാരം .സബീന പാർക്കിൽ അരങ്ങേറ്റം കുറിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും ഭാരമേറിയ കളിക്കാരനെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത് .
140 കിലോ ഭാരമുള്ള കോണ്‍വാളിന് 1.96 മീറ്റര്‍ ഉയരവുമുണ്ട്. 139 കിലോ ഭാരമുണ്ടായിരുന്ന ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ വാര്‍വിക് ആംസ്ട്രോങ്ങിന്റെ റെക്കോഡാണ് കോണ്‍വാള്‍ മറികടന്നത്. 1902 അരങ്ങേറ്റം കുറിച്ച ആംസ്ട്രോങ് 1921 വരെ ഓസീസ് ടീമില്‍ കളിച്ചിട്ടുണ്ട്.കരിയറിലെ ആദ്യ വിക്കറ്റ് ഒന്നാം ദിനം തന്നെ കോണ്‍വാളിന് നേടാനായി . 6 റൺസുമായി ക്രീസിലുണ്ടായിരുന്ന പൂജാരയെയാണ് പുറത്താക്കിയത് . കൂടാതെ രണ്ട് ക്യാച്ചും എടുത്തിട്ടുണ്ട് .55 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 260 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 24.43 ശരാശരിയില്‍ 2224 റണ്‍സും താരം സ്വന്തമാക്കി.