Skip to content

‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ക്രിക്കറ്റ് താരം എന്നതിലുപരി പ്രമുഖ ആനിമൽ ആക്ടിവിസ്റ്റ് കൂടിയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ . കൊമ്പുകൾക്ക് വേണ്ടി കണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ പീറ്റേഴ്‌സൺ ശബ്ദം ഉയർത്താറുണ്ട് .കഴിഞ്ഞ ദിവസം ട്വിറ്ററിൽ പീറ്റേഴ്‌സൺ പോസ്റ്റ് ചെയ്ത മീൻ പിടിച്ച് നിൽക്കുന്ന ഫോട്ടോയിലാണ് ഹർഭജൻ വിമര്ശനവുമായി രംഗത്തെത്തിയത്.’ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ എന്നായിരുന്നു ഹർഭജന്റെ റീട്വീറ്റ് .

പിന്നാലെ വിമർശന റീട്വീറ്റ് ഹർഭജൻ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു . ഹർഭജൻ മാത്രമല്ല നിരവധി ആരാധകരും പീറ്റേഴ്‌സനെ വിമര്ശിച്ച്‌ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരുന്നു .