Skip to content

IPL 2018 ൽ നിലനിർത്താൻ സാധ്യതയില്ലാത്ത വമ്പൻ കളിക്കാർ 

ഐപിൽ 11 ആം സീസൺ തുടങ്ങാൻ ഇനിയും 5 മാസങ്ങൾ കൂടെ ബാക്കിയുണ്ട് എങ്കിലും കളിക്കാരുടെ ലേലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ടീമുകൾ തുടങ്ങി കഴിഞ്ഞു . പ്ലെയേഴ്സിനെ നിൽനിർത്തുന്നതിനേ പറ്റിയുള്ള ധാരണ അന്തിമരൂപമായി കഴിഞ്ഞു . ഓരോ ടീമിനും 5  കളിക്കാരെ നിലനിർത്താനാകും 2 വർഷത്തിന് ശേഷം തിരിച്ചു വരുന്ന Csk യ്ക്കും രാജസ്‌ഥാൻ റോയൽസിനും ഈ അവസരം ലഭിക്കും . 

എന്നാൽ ചില സാഹചര്യങ്ങൾ മൂലം ചില വമ്പൻ താരങ്ങളെ നിലനിർതാനാകില്ല . 

ആ 5 വമ്പൻ താരങ്ങളെ കാണാം . 

1 . ക്രിസ് ഗെയ്ൽ 


T20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ . റോയൽ challengers ബാംഗ്ലൂരിന് വേണ്ടി 3500 റൺസ് 43 ആവേരേജിൽ 150 മുകളിൽ strike റേറ്റിൽ ഗെയ്ൽ നേടിയിരുന്നു . എന്നാൽ കഴിഞ്ഞ randu സീസണുകളിലും മോശം പ്രകടനമാണ് ഗെയ്ൽ നടത്തിയത് . 22 ൽ താഴെയാണ് കഴിഞ്ഞ രണ്ടു സീസണിലെ ഗെയ്ലിന്റെ ആവറേജ് . വിരാട് കൊഹ്‌ലി , Ab ഡിവില്ലിയേഴ്സ് ,ചഹാൽ , kl രാഹുൽ , samuel ബദ്രീ എന്നിവരാണ് Rcb നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ 

2.  ലസിത് മലിംഗ 


IPL ൽ 150 വിക്കറ്റ് ഉള്ള ഏക ബൗളർ . T20 യിൽ ഏറ്റവും അധികം വിക്കറ്റ്‌ നേടിയ രണ്ടാമത്തെ ബൗളർ അങ്ങനെ റെക്കോർഡുകൾ ഏറെയാണ് മലിംഗ എന്ന ശ്രീലങ്കൻ ബൗളർക്ക് . മുംബൈയുടെ വിജയങ്ങളിൽ മുഖ്യ പങ്ക് വഹിച്ച ഈ താരത്തിനെ മുംബൈ നിലനിർത്താൻ സാധ്യതയില്ല . ക്യാപ്റ്റൻ രോഹിത് ശർമ്മ , ഹർദിക് പാണ്ഡ്യ , ബുംറ , പൊള്ളാർഡ് , Krunal പാണ്ഡ്യ എന്നിവരെയായിരിക്കും മുംബൈ നിലനിർത്തുക . 

3 . യൂസഫ് പത്താൻ 

രാജസ്ഥാൻ റോയൽസിൽ നിന്നും കൊൽക്കത്തയിൽ എത്തിയ യൂസഫ് പത്താൻ കൊൽക്കത്തയുടെ വിജയങ്ങളിൽ വഹിച്ച പങ്ക് വളരെ വലുതാണ് . രണ്ടു തവണ കൊൽക്കത്ത കപ്പ് നേടിയപ്പോഴും യൂസഫ് ടീമിൽ അംഗമായിരുന്നു . എന്നാൽ യൂസഫിനെ KKR നിലനിർത്താനുള്ള സാധ്യത വിരളമാണ് . ഗംഭീർ ,കുൽദീപ് യാദവ് , മനീഷ് പാണ്ഡെ ഈ മൂന്നു ഇന്ത്യൻ താരങ്ങളെ ആയിരിക്കും kkr  നിലനിർത്തുക . 

4.  ഹാഷിം അംല 

2017 സീസണിൽ മികച്ച പ്രകടനം ആണ് അംല പഞ്ചാബിന് വേണ്ടി നടത്തിയത് . എന്നാൽ 7 കോടിയിൽ അധികം മുടക്കി അംലയെ പഞ്ചാബ് നിലനിർത്താൻ സാധ്യത കുറവാണ് . Maxwell , മില്ലർ ഈ രണ്ടു പേരെ മാത്രമേ പഞ്ചാബ് നിലനിർത്താൻ സാധ്യത ഉളളൂ .   

5. യുവ് രാജ് സിങ് 


IPL  ലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാൾ . Srh ന് വേണ്ടി ഭേദപ്പെട്ട പ്രകടനം യുവി കഴിഞ്ഞ സീസണിൽ കാഴ്ച വെച്ചിരുന്നു എന്നാൽ യുവിയെ sun risers നിലനിർത്താനുള്ള സാധ്യതയില്ല . ക്യാപ്റ്റൻ ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ , റഷീദ് ഖാൻ , Henriques എന്നിവരാകും Srh നിലനിർത്തുന്നവർ .