Skip to content

29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

ഓയിൻ മോർഗന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സോമർസെറ്റിനെതിരായ ആറ് വിക്കറ്റിന്റെ അവിശ്വസനീയ വിജയത്തോടെ ടി20 ബ്ലാസ്റ്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് മിഡിൽസെക്‌സ്. സോമർസെറ്റ് ഉയർത്തിയ 227 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിലാണ് മിഡിൽസെക്‌സ് മറികടന്നത്.

29 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും ഉൾപ്പെടെ 83 റൺസാണ് ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ കൂടിയായ ഓയിൻ മോർഗൻ അടിച്ചുകൂട്ടിയത്. 14 പന്തിൽ 41 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് മലാൻ, 16 പന്തിൽ 32 റൺസ് നേടിയ എബി ഡിവില്ലിയേഴ്സ്, 10 പന്തിൽ 25 റൺസ് നേടിയ പോൾ സ്റ്റിർലിങ് എന്നിവർ മോർഗന് മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സോമർസെറ്റ് 47 പന്തിൽ 101 റൺസ് നേടിയ ക്യാപ്റ്റൻ ടോം ആബേലിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 226 റൺസെന്ന മികച്ച സ്കോർ നേടിയത്.