Skip to content

തിരിച്ചുവരവിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത് ; പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

കൺകഷന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത്. ഡർബിഷയറിനെതിരായ പരിശീലന മത്സരത്തിൽ 38 പന്തിൽ 23 റൺസ് നേടി സ്റ്റീവ് സ്മിത്ത് പുറത്താവുകയായിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഡർബിഷെയർ 172 റൺസിന് പുറത്തായപ്പോൾ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടി ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഓസ്‌ട്രേലിയക്ക് വേണ്ടി മാർക്കസ് ഹാരിസ് 64 റൺസും ഉസ്മാൻ ഖവാജ 72 റൺസും മിച്ചൽ മാർഷ് 74 റൺസും നേടി.

ഒന്നാം ഇന്നിങ്‌സിൽ 166 റൺസിന്റെ ലീഡ്‌ വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഡെർബിഷയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്.