Skip to content

‘ എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് ‘ ; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്മിത്ത്

നാലാം ആഷസ് മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിനെതിരെ സ്മിത്ത് രംഗത്ത് . എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് സ്മിത്ത് തുറന്നടിച്ചു .‘മറ്റ് ബൗളര്‍മാര്‍ക്ക് എനിക്കെതിരെ ആര്‍ച്ചറിനേക്കാള്‍ മികവ് കാണിക്കാനായിട്ടുണ്ട്. അവരെയെല്ലാം ഞാന്‍ ഒരുപാട് വട്ടം നേരിട്ടിട്ടുണ്ട്. എന്റെ വിക്കറ്റും അവര്‍ ഒരുപാട് വട്ടം വീഴ്ത്തിയിട്ടുണ്ട്’ സ്മിത്ത് പറഞ്ഞു .
എന്റെ പാഡിലോ, സ്റ്റംപിലോ എറിഞ്ഞ് എന്റെ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തതാണ് ഇത്തരം പന്തുകള്‍ തുടരെ ഏറിയാൻ കാരണം’ സ്മിത്ത് കൂട്ടിച്ചേർത്തു.

ആർച്ചറിന്റെ തന്ത്രങ്ങൾ മനസ്സിലാക്കിയെന്നും കളിക്കളത്തിൽ അദ്ദേഹത്തെ നേരിടാൻ തയ്യാറെന്നും സ്മിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും സ്മിത്ത് പറഞ്ഞു.രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നിടെയാണ് ആർച്ചറിന്റെ പന്ത് കഴുത്തിൽ കൊണ്ട് സ്മിത്ത് കളം വിട്ടത് . മികച്ച ഫോമിലുള്ള ആർച്ചറും സ്മിത്തും നാലാം ആഷസിൽ വീണ്ടും നേർക്ക് നേർ വരുന്നതോട് തീപാറും പോരാട്ടമായിരിക്കും നടക്കുക .