Skip to content

തുടർച്ചയായ പിഴവുകൾ അവസാന രണ്ട് ആഷസ് മത്സരങ്ങൾക്ക് പുതിയ അമ്പയർമാരെ നിയമിച്ചു

നാലാം ആഷസ് മത്സരത്തിന് മുന്നോടിയായി അമ്പയർമാരായ ജോയൽ വിൽസനെയും , ക്രിസ് ഗഫ്ഫാനെയും ഒഴിവാക്കി . പകരക്കാരായി മറൈസ് എറസ്മസും റുചിറയുമായിരിക്കും ശേഷിക്കുന്ന രണ്ട് ആഷസ് മത്സരങ്ങൾക്ക് എത്തുക . ആദ്യ ആഷസ് മത്സരം മുതൽ തന്നെ തുടർച്ചയായ പിഴവുകൾ കാരണം വൻ വിമർശനങ്ങൾ ഇരുവർക്കെതിരെയും ഉയർന്നിരുന്നു . പിന്നാലെ മൂന്നാം ടെസ്റ്റിലെ നിർണായകമായ സ്റ്റോക്‌സിന്റെ എൽബിഡബ്ല്യൂവിലെ തെറ്റായ തീരുമാനവും വൻ വിമർശനത്തിന് കാരണമായി .

ആദ്യ മൂന്ന് ആഷസ് മത്സരങ്ങളിൽ നിന്നായി 50 റീവ്യൂകളാണ് തേർഡ്‌ അമ്പയറിലേക്ക് കൈമാറിയത് . ഇതിൽ 19 എണ്ണം തിരുത്തിയിരുന്നു .സെപ്റ്റംബർ 4 ന് നാലാം ആഷസ് മത്സരത്തിന് തുടക്കമാകും . ടിം പൈനിന്റെ അഭവത്തെ തുടർന്ന് ഉസ്മാൻ ഖവാജയായിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക .