നിരവധി നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ബെൻ സ്റ്റോക്സിന്റെ ഒറ്റായാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ട് ചരിത്ര വിജയം കുറിച്ചത് . സ്റ്റോക്സിന്റെ ക്യാച്ചും , ലീച്ചിന്റെ റൺഔട്ടും ഉൾപ്പടെ ജയിക്കാനുള്ള മികച്ച അവസരങ്ങളാണ് ഓസീസ് താരങ്ങൾ പാഴാക്കിയത് . മല്‍സരത്തില്‍ ഓസീസ് നായകൻ വരുത്തിയ വലിയ പിഴവും ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള വഴി ഒരുക്കി .
മല്‍സരത്തില്‍ ഒരു ഡിആര്‍എസ് പെയ്ൻ പാഴാക്കി കളഞ്ഞതാണ് മുൻ ഓസ്ട്രേലിയൻ നായകൻ ഇയാൻ ചാപ്പലിനെ ചൊടിപ്പിച്ചത് .ജാക്ക് ലീച്ചിനെതിരേ എൽബിഡബ്ല്യൂ അപ്പീൽ ചെയ്ത അമ്പയർ നിരസിച്ചതിന് പിന്നാലെയാണ് പെയ്ൻ റീവ്യൂ നൽകിയത് . എന്നാല്‍ പന്ത് ലെഗ് സ്റ്റംപിന്റെ പുറത്തുകൂടിയാണ് പോവുന്നതെന്ന് റീപ്ലേയില്‍ വ്യക്തമായതോടെ ഡിഎര്‍എസ് നഷ്ടമാവുകയും ചെയ്തു. അവസാന റീവ്യൂ നഷ്ടപ്പെട്ടതിനാൽ സ്റ്റോക്സിന്റെ എൽബിഡബ്ല്യൂവിൽ റീവ്യൂ നൽകാനും സാധിച്ചില്ല .
ഇത്രയ്ക്കു വിഡ്ഢിയാണോ പെയ്നെന്നും തലയില്‍ ഒന്നുമില്ലേയെന്നും ചാപ്പല്‍ കടുത്ത ഭാഷയിൽ വിമർശിച്ചു. എല്ലാവര്‍ക്കുമറിയാമായിരുന്നു അത് നോട്ടൗട്ടാണെന്ന് എന്നിട്ടും എന്തിനാണ് അവർ റീവ്യൂ നൽകാൻ പോയത് അദ്ദേഹം ചോദിച്ചു .