Skip to content

ജാക്ക് ലീച്ചിന് ജീവിതകാലം മുഴുവൻ കണ്ണട നൽകാമോയെന്ന് സ്റ്റോക്‌സിന്റെ അഭ്യർത്ഥന ; ഒടുവിൽ വാഗ്ദാനവുമായി ആഷസ് സ്പോണ്സർ

ചരിത്ര വിജയത്തിൽ ബെൻ സ്റ്റോക്‌സിനെ പോലെ തന്നെ നിർണായക പങ്കുവഹിച്ച താരമാണ് പതിനൊന്നാമന് ജാക്ക് ലീച്ച് . സമ്മർദ്ധ ഘട്ടത്തിലും അടിപതറാതെയാണ് വമ്പൻ ബോളര്മാരായ കമ്മീൻസിനെയും ഹെസൽവുഡിനെയും ഉൾപ്പടെ നേരിട്ടത് .
മത്സര ശേഷം ആഷസ് സ്പോൺസർമാരായ സ്പെക‍്‍സേവേഴ്സിനോട് അഭ്യർഥനയുമായി സ്റ്റോക്സ് ട്വിറ്ററിൽ രംഗത്തെത്തിയത് .കണ്ണട വെച്ച് കളിക്കുന്ന താരത്തിനായി കണ്ണകടൾ ജീവിതകാലം നൽകാൻ സാധിക്കുമോ എന്നായിരുന്നു സ്പെക‍്‍സേവേഴ്സിനോട് സ്റ്റോക്സിൻെറ അഭ്യര്ത്ഥന.
ജീവിതകാലം മുഴുവൻ ലീച്ചിന് കണ്ണട നൽകാമെന്ന ട്വീറ്റുമായി വൈകാതെ തന്നെ ആഷസ് സ്പോൺസർമാർ ട്വിറ്ററിൽ മറുപടിയുമായി രംഗത്തെത്തി .