Skip to content

രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം ; പരമ്പര സമനിലയിൽ

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് ഒരു ഇന്നിങ്സിന്റെയും 65 റൺസിന്റെയും തകർപ്പൻ വിജയം. 187 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 122 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

ന്യൂസിലാൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട്, ടിം സൗത്തീ, അജാസ് പട്ടേൽ, വില്യം സോമർവില്ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും കോളിൻ ഡി ഗ്രാൻഡ്ഹോം ഒരു വിക്കറ്റും വീഴ്ത്തി.

51 റൺസ് നേടിയ ഡിക്ക്വെല്ല മാത്രമാണ് ശ്രീലങ്കൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ടോം ലാതത്തിന്റെയും വാട്ലിങിന്റെയും മികവിലാണ് ന്യൂസിലാൻഡ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഗ്രാൻഡ്ഹോം 77 പന്തിൽ 83 റൺസ് നേടി.