Skip to content

ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് പുറത്താക്കി മത്സരത്തിൽ 318 റൺസിന്റെ വമ്പൻ വിജയം നേടിയിരുന്നു.

ടെസ്റ്റ് കരിയറിലെ ബുംറയുടെ നാലാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഇതിൽ നാലും ബുംറ നേടിയത് സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമാണ്. ഇതാദ്യമായാണ് ഒരു ഏഷ്യൻ ബൗളർ ഈ രാജ്യങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ നേടിയ വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ2 ഫാസ്റ്റ് ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു.