Skip to content

പ്രതീക്ഷയേകി ബെയർസ്റ്റോ സ്റ്റോക്സ് കൂട്ടുകെട്ട് ; വിജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. 359 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 238 റൺസ് എടുത്തിട്ടുണ്ട്. 34 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 32 റൺസ് നേടിയ ബെൻ സ്റ്റോക്‌സുമാണ് ക്രീസിലുള്ളത്. മത്സരത്തിൽ വിജയിക്കാൻ ഇംഗ്ലണ്ടിന് ഇനി 121 റൺസ് മാത്രം മതി.

77 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നാലാം ദിനത്തിൽ നേടാൻ സാധിച്ചത്. നഥാൻ ലയനാണ് വിക്കറ്റ് നേടിയത്.