Skip to content

ആ കാര്യത്തിൽ കൂടി കൂടുതൽ സ്ഥിരത കാണിക്കണം ; കോഹ്‌ലിക്ക് ഗാംഗുലിയുടെ ഉപദേശം

ബാറ്റിങ്ങിൽ മൂന്ന് ഫോമാറ്റിലും ഒരു പോലെ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച വെച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . കോഹ്ലിയോട് ഒരു കാര്യത്തിൽ കൂടി കൂടുതൽ സ്ഥിര കാണിക്കാൻ ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ഗാംഗുലി . താരങ്ങളെ സെലക്ട് ചെയ്ത് അവർക്ക് കൂടുതൽ സ്ഥിരതയോടെ അവസരങ്ങൾ നൽകാനാണ് ഗാംഗുലിയുടെ ഉപദേശം .

‘ ഏകദിന സീരീസിൽ ശ്രേയസ് അയ്യർ കളിച്ചത് എങ്ങനെയെന്ന് നിങ്ങൾ കണ്ടതാണ് .നിങ്ങൾ അവനെ സെലക്ട് ചെയ്തു , ആ മത്സരങ്ങൾ കളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾ നൽകി . ഇതു പോലെ മറ്റ് കുറെ താരങ്ങളിൽ സംഭവിക്കണമെന്ന് എനിക്ക് തോന്നുന്നു . എനിക്ക് ഉറപ്പാണ് കോഹ്ലി അത് ചെയ്യും ‘ ഗാംഗുലി പറഞ്ഞു .