Skip to content

ഫിഫ്റ്റിയുമായി കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. 75 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് എടുത്തിട്ടുണ്ട്. 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 53 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

38 റൺസ് നേടിയ കെ എൽ രാഹുൽ, 25 റൺസ് നേടിയ ചേതേശ്വർ പുജാര, 16 റൺസ് നേടിയ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

വെസ്റ്റിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും കേമർ റോച്ച് ഒരു വിക്കറ്റും നേടി.