Skip to content

പൂജ്യത്തിൽ പുറത്തായി ; വെസ്റ്റിൻഡീസ് താരം നേടിയത് അപൂർവ്വ നേട്ടം

45 പന്തിൽ റൺസൊന്നും നേടാൻ സാധിക്കാതെ പുറത്തായെങ്കിലും അപൂർവ്വ നേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് താരം മിഗേൽ കമ്മിൻസ്. 95 മിനുട്ട് ക്രീസിൽ ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിന്ന മിഗേൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഡക്കെന്ന റെക്കോർഡ് സ്വന്തമാക്കി..

1999 ൽ സൗത്താഫ്രിക്കയ്ക്കെതിരെ 77 പന്തിൽ റൺസൊന്നും നേടാതെ 101 മിനുറ്റോളം ന്യൂസിലാൻഡ് താരം ജെഫ് അലോട്ടിന്റെ പേരിലാണ് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ ഡക്കെന്ന റെക്കോർഡ്.

ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് റൺസൊന്നും നേടാതെ പുറത്താവുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനെന്ന റെക്കോർഡും മിഗേൽ കമ്മിൻസ് സ്വന്തം പേരിൽ കുറിച്ചു.