Skip to content

ഏഞ്ചലോ മാത്യൂസും തിസാര പെരേരയും പുറത്ത് ; ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരം ലസിത് മലിംഗ തന്നെയാകും ഈ പരമ്പരയിലും ശ്രീലങ്കയെ നയിക്കുക. നിരോഷൻ ഡിക്ക്വെല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഏഞ്ചലോ മാത്യൂസിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. തിസാര പെരേര, ധനഞ്ജയ ഡി സിൽവ, സുരങ്ക ലക്മൽ എന്നിവരും ടീമിൽ നിന്നും പുറത്തായി. സെപ്റ്റംബർ ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്.

PicsArt_08-25-12.43.14