Skip to content

5 വിക്കറ്റ് നേട്ടത്തിന് പിന്നിൽ ബുംറയുടെ ഉപദേശം ; വെളിപ്പെടുത്തലുകളുമായി ഇഷാന്ത് ശർമ്മ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബോള് കൊണ്ടും മികച്ച പ്രകടനമാണ് ഇഷാന്ത് ശർമ്മ പുറത്തെടുത്തത് . 42 റൺസ് വഴങ്ങി 5 വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി . ബ്രാത്വൈറ്റ്‌ , റോസ്റ്റൻ ചെയ്‌സ് , ഷായ് ഹോപ്പ് , ഹേറ്റ്മേയർ , റോച്ച് തുടങ്ങിയ മുൻ നിര ബാറ്റ്സ്മാന്മാരെയാണ് ഇഷാന്ത് ശർമ്മ എറിഞ്ഞിട്ടത് . ഈ നേട്ടത്തിന് പിന്നിൽ ബുംറയുടെ ഉപദേശമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്ത് .

‘ മഴ പെയ്തത് കാരണം ബോള് നനവുള്ളതായി മാറി , അതിനാൽ തന്നെ കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല . അന്നേരമാണ് ക്രോസ്സ് സീമിന് ശ്രമിക്കാൻ ബുംറ ഉപദേശിച്ചത് ‘ ഇഷാന്ത് ശർമ്മ പറഞ്ഞു .

ടെസ്റ്റ് കരിയറിലെ ഒമ്പതാം 5 വിക്കറ്റ് നേട്ടമാണ് ഇന്നലെ ഇഷാന്ത് ശർമ്മ സ്വന്തമാക്കിയത് . വെസ്റ്റ് ഇൻഡീസിനെ 222 റൺസിന് പുറത്താക്കിയ ഇന്ത്യ മികച്ച ലീഡിനായി രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുകയാണ് . 69 റൺസിൽ ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇപ്പോൾ .