Skip to content

പൂജ്യത്തിന് പുറത്തായാൽ ഡക്ക് എന്ന് പറയുന്നതിന് പിന്നിൽ എന്ത് ? ഡക്ക് വന്ന വഴി 

ക്രിക്കറ്റിൽ ആരും ഇഷ്ടപ്പെടാത്ത കാര്യമാണ് പൂജ്യത്തിൽ പുറത്താക്കുന്നത് .പലപ്പോഴും കേട്ടതാണ് പൂജ്യത്തിൽ പുറത്തായാൽ ഡക്ക് എന്ന് പറയുന്നത് . ഇതിന്റെ പിന്നിൽ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? പലർക്കും അറിയാത്ത കാര്യമാണ് ഇത് 

ഡക്ക് വന്ന വഴി  

ആദ്യമായി ഡക്ക് എന്ന് വിളിച്ചത് 1866 ലാണ് . ബ്രിട്ടീഷ് കിരീട അവകാശിയായിരുന്ന  ഫ്യൂച്ചർ എഡ്വാർഡ് എഴാമൻ ക്രിക്കറ്റ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായി . അന്ന് ആ വാർത്ത പത്രത്തിൽ വന്നത് ഇങ്ങനെ :   “താറമുട്ടയുമായി രാജകുമാരൻ റോയൽ പവനിലേക് മടങ്ങി “പൂജ്യവുമായുള്ള സാമ്യം കൊണ്ടാകാം മുട്ട എന്ന പദം അവർ പ്രയോഗിച്ചത് . 1877 ലാണ്  ടെസ്റ്റ്  ക്രിക്കറ്റിലെ ആദ്യ ഡക്ക് ഉണ്ടായത് . 
ഡക്കിനെയും പലതായി തിരിച്ചിരിക്കുന്നു . ആദ്യ ബോളിൽ തന്നെ ഒരു കളിക്കാരൻ പുറത്തായാൽ അത് ഗോൾഡൻ ഡക്കാണ്‌ . രണ്ടാം ബോളിൽ പുറത്തായാൽ  സിൽവർ ഡക്കും മുന്നാം ബോളിൽ പുറത്തായാൽ ബ്രൗൺസ് ഡക്ക് എന്നും വിളിക്കും . തുടർച്ചയായി  രണ്ട് കളിയിൽ  ആദ്യ ബോളിൽ പുറത്തായാൽ കിംഗ് പെയർ ഡക്ക് .

ഒരു ബോളും നേരിടാതെ ഔട്ട് ആയാൽ [  റൺ ഔട്ട് , വൈഡ് ബോളിൽ സ്റ്റമ്പ് ഔട്ട് ]ഡയമണ്ട് ഡക്കായി കണക്കാക്കും .