Skip to content

തകർപ്പൻ സെഞ്ചുറിയുമായി ന്യൂസിലാൻഡിനെ കരകയറ്റി ടോം ലാതം

ടോം ലാതമിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം കരകയറി ന്യൂസിലാൻഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 196 റൺസ് നേടിയിട്ടുണ്ട്. 111 റൺസ് നേടിയ ടോം ലാതവും 25 റൺസ് നേടിയ വിക്കറ്റ് കീപ്പർ വാട്ലിങ്ങുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 20 റൺസും റോസ് ടെയ്ലർ 23 റൺസും നേടി പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽരുവാൻ പെരേര രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്സിൽസെഞ്ചുറി നേടിയ ധനഞ്ജയ ഡി സിൽവ, 65 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെ എന്നിവരുടെ മികവിൽ 244 റൺസ് നേടിയിരുന്നു.