Skip to content

രണ്ടക്കം കടന്നത് ഒരാൾ മാത്രം ; ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 67 റൺസിന് പുറത്ത്

ജോഷ് ഹേസൽവുഡിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സിൽ 67 റൺസിന് ഓൾഔട്ടാക്കി ഓസ്‌ട്രേലിയ . 112 റൺസിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. 12 റൺസ് നേടിയ ജോ ഡെൻലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. ജോഷ് ഹേസൽവുഡ് അഞ്ച് വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജെയിംസ് പാറ്റിൻസൺ രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 179 റൺസിന് പുറത്തായിരുന്നു. 61 റൺസ് നേടിയ ഡേവിഡ് വാർണറും 74 റൺസ് നേടിയ മാർനസ് ലാബുഷെയിനുമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ ആറ് വിക്കറ്റ് വീഴ്ത്തി.