Skip to content

നെഹ്റയും ഗാരി ക്രിസ്റ്റണും പുറത്ത് ആർ സി ബി കോച്ചായി മുൻ ഓസ്‌ട്രേലിയൻ താരം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുഖ്യപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം സൈമൺ കാറ്റിച്ചിനെ നിയമിച്ചു. മുൻ ഇന്ത്യൻ കോച്ചും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ ഗാരി ക്രിസ്റ്റണ് പകരക്കാരനായാണ് കാറ്റിച്ച് എത്തിയിരിക്കുന്നത്. മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസനെ ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടറായും ടീം മാനേജ്‌മെന്റ് നിയമിച്ചു.

ഗാരി ക്രിസ്റ്റണ് പുറമെ ബൗളിങ് കോച്ചും ടീമിന്റെ ഉപദേശകനും കൂടിയായ മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയുമായുള്ള കരാറും ആർ സി ബി ടീം മാനേജ്‌മെന്റ് അവസാനിപ്പിച്ചു.

കഴിഞ്ഞ മൂന്ന് സീസണിലും മോശം പ്രകടമാണ് ബാംഗ്ലൂർ കാഴ്ച്ചവെച്ചത്. മൂന്ന് സീസണിലും പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ബാംഗ്ലൂർ 2017 ലും 2019 ലും പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.