Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ട്രെന്റ് ബോൾട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഏഞ്ചലോ മാത്യൂസിനെ വീഴ്ത്തിയാണ് ഈ നേട്ടം ബോൾട്ട് സ്വന്തമാക്കിയത്. ടെസ്റ്റിൽ 250 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ന്യൂസിലാൻഡ് ബൗളറാണ് ട്രെന്റ് ബോൾട്ട്. ഇതിഹാസ ബൗളർ സർ റിച്ചാർഡ് ഹാഡ്ലീ, മുൻ ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി എന്നിവരാണ് ബോൾട്ടിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ന്യൂസിലാൻഡ് ബൗളർമാർ.

246 വിക്കറ്റുകൾ നേടിയ സഹതാരം ടിം സൗത്തീയും 250 വിക്കറ്റെന്ന നേട്ടത്തിനരികെയുണ്ട്.