Skip to content

‘സച്ചിന്റെ ആ ഒരൊറ്റ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനാവില്ല ‘ – വീരേന്ദർ സെവാഗ്‌

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മിക്ക റെക്കോർഡുകളും തകർക്കാൻ ഏറെ സാധ്യതയുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ഇതിനോടകം തന്നെ സച്ചിന്റെ മിക്ക റെക്കോര്ഡുകളും സ്വന്തം പേരിൽ കുരിച്ചിരിക്കുകയാണ് ഈ മുപ്പതുക്കാരൻ .

‘നിലവിൽ ലോകത്തെ മികച്ച ബാറ്റ്സ്മാൻ തന്നെയാണ് കോഹ്ലി. റൺസും സെഞ്ചുറിയും നേടി കോഹ്ലി അത് തെളിയിക്കുന്നുണ്ട്. സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡുകൾ കോഹ്ലി തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ 200 ടെസ്റ്റുകളെന്ന സച്ചിന്റെ റെക്കോഡ് തകർക്കാൻ കോഹ്ലിക്കോ മറ്റാർക്കെങ്കിലുമോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.’ സെവാഗ് വ്യക്തമാക്കി.ഇതുവരെയായി 70 ടെസ്റ്റുകൾ മാത്രമാണ് കോഹ്ലി കളിച്ചിട്ടുള്ളത് .
70 മത്സരങ്ങളിൽ നിന്നായി 53.76 ആവറേജിൽ 6614 റൺസും നേടിട്ടുണ്ട് .