CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഒരു ടെസ്റ്റ് വിജയം അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ഗാംഗുലിയുടെയും ധോണിയുടെയും റെക്കോർഡുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയിരിക്കുകയാണ് കോഹ്ലിപട . ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു . തുടക്കം പിഴച്ച ഇന്ത്യയെ രാഹുലും രഹാനെയും ചേർന്ന് കരകയറ്റിരിക്കുകയാണ് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 30 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 85 റൺസാണ് . രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഒന്നിൽ വിജയിച്ചാൽ രണ്ട് റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കാം .

വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മസരങ്ങൾ നേടിയ നായകനെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത് . ഒരു വിജയം നേടിയാൽ 11 വിദേശ വിജയങ്ങൾ നേടിയ ഗാംഗുലിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് .ഏറ്റവും ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ നായകൻ എന്ന റെക്കോർഡിൽ ധോണിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാം.