Skip to content

2018 ൽ കൊൽക്കത്ത നിലനിർത്തുന്നത് ഇവരെയായിരിക്കും 

ഐപിൽ ൽ ഏറ്റവും ആരാധകർ ഉള്ള ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേർസ് . രണ്ട് തവണ ipl കിരീടം അണിയുവാനും കൊൽക്കത്തയ്ക്ക് കഴിഞ്ഞു . 

പുതിയ നിയമപ്രകാരം അടുത്ത Ipl സീസണിൽ ഒരു ടീമിന് 5 പ്ലെയേഴ്സിനെ മാത്രമേ നിലനിർത്താനാകൂ .. 

ആരെയൊക്കെയാകും കൊൽക്കത്ത 2018 ൽ നിലനിർത്തുക നമുക്ക്‌ നോക്കാം 

1. ഗൗതം ഗംഭീർ 

രണ്ട് തവണയും ടീമിന് കിരീടം നേടി കൊടുത്ത ക്യാപ്റ്റനെ ലേലത്തിൽ വിടാൻ ടീം മാനേജ്‌മെന്റ് തയ്യാറല്ല . അടുത്ത തവണയും ടീമിനെ നയിക്കുന്നത് ഗംഭീർ ആകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു . 

2. മനീഷ് പാണ്ഡെ 


ടീമിന്റെ വിജയങ്ങളിൽ മുഖ്യ പങ്ക് വഹിച്ച  മനീഷ് പാണ്ഡെയാകും ഗംഭീറിനൊപ്പം നിലനിർത്തുന്ന മറ്റൊരു ഇന്ത്യൻ താരം . Ipl ൽ ഇതുവരെ 9 ഫിഫ്റ്റിയും 1 സെഞ്ചുറിയും പാണ്ഡെ നേടിയിട്ടുണ്ട് . 

3. റോബിൻ ഉത്തപ്പ 

കൊൽക്കത്ത നിലനിർത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാകും . 

4 . ക്രിസ് ലിൻ 


കഴിഞ്ഞ സീസണിൽ ഓപ്പണിങ് ഇറങ്ങി തകർത്താടിയ  ലിന്നിനെ ലേലത്തിൽ വിടാൻ ടീം മാനേജ്മെന്റ് തയ്യാറല്ല . നിലർത്തുന്ന വിദേശ താരങ്ങളിൽ ഒരാൾ ലിൻ ആകുമെന്ന് ഏകദേശം ഉറപ്പാണ് . 

5. സുനിൽ നറൈൻ / റസ്സൽ 

Kkr നിലനിർത്തുന്ന അഞ്ചാമത്തെ പ്ലേയർ ഈ രണ്ട് വെസ്റ്റ് ഇൻഡീസ് പ്ലെയേഴ്സിൽ ഒരാൾ ആകും . Icc വിലക്ക് മൂലം കഴിഞ്ഞ ipl റസ്സലിനു നഷ്ട്ടമായിരുന്നു . എന്നാൽ ഈ ഓൾ റൗണ്ടറെ ലേലത്തിൽ വിടാനുള്ള സാധ്യത വിരളമാണ് .