Skip to content

വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ വേണം ; സൗരവ് ഗാംഗുലി

ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തതെന്നും അതിനാൽ തന്നെ സീനിയർ താരം വൃദ്ധിമാൻ സാഹയ്ക്ക് മുൻപായി റിഷാബ് പന്തിനെ വിക്കറ്റ് കീപ്പറായി പരിഗണക്കമെന്നും ഗാംഗുലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എം എസ് ധോണി വിരമിച്ചതിനെ തുടർന്നാണ് വൃദ്ധിമാൻ സാഹ ഇന്ത്യൻ വിക്കറ്റ് കീപ്പറായി എത്തിയത്. എന്നാൽ പിന്നീട് പരിക്ക് മൂലം സാഹയ്ക്ക് കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനം നഷ്ട്ടപെട്ടതോടെയാണ് റിഷാബ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

ഒമ്പത് ടെസ്റ്റ് മത്സരത്തിൽ നിന്നും 49.71 ശരാശരിയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 696 റൺസ് നേടിയ പന്ത് വിക്കറ്റ് പുറകിൽ 42 ഡിസ്മിസലുകളും സ്വന്തമാക്കി.