Skip to content

ഡേവിഡ് വാർണർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ഡേവിഡ് വാർണർ ഒരു മാച്ച് വിന്നറാണെന്നും ദൃഡമായ മനസ്സുള്ള താരമാണെന്നും അതുകൊണ്ട് തന്നെ വാർണറിന്റെ ഫോമിൽ താൻ ആകുലപെടുന്നില്ലെന്നും സ്റ്റീവ് സ്മിത്തിന്റെ അഭാവത്തോടെ വാർണറിന്റെ പ്രകടനം ടീമിന് നിർണായകമാകുമെന്നും അത് വാർണറിന് കൂടുതൽ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടിം പെയ്ൻ പറഞ്ഞു.

പരമ്പരയിലെ രണ്ട് മത്സരത്തിൽ നിന്നും 18 റൺസ് മാത്രമാണ് വാർണർക്ക് നേടാൻ സാധിച്ചത്. നാളെ ലീഡ്സിലാണ് പരമ്പരയിലെ മൂന്നാം മത്സരം. എഡ്ബാസ്റ്റണിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയിൽ 1-0 ന് മുൻപിലാണ്.