Skip to content

മഹേള ജയവർധനെയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്നെ

ക്യാപ്റ്റൻ ദിമുത് കരുണരത്നെയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയകരമായ റൺചേസിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ശ്രീലങ്കൻ ക്യാപ്റ്റനെന്ന റെക്കോർഡ് കരുണരത്നെ സ്വന്തമാക്കി. 2006 കൊളംബോയിൽ സൗത്താഫ്രിക്കയ്ക്കെതിരെ 123 റൺസ് നേടി ടീമിന് വിജയം നേടിക്കൊടുത്ത മഹേള ജയവർധനെയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയ ആദ്യ ശ്രീലങ്കൻ ക്യാപ്റ്റൻ.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ഏഴാം തവണയാണ് ഒരു ക്യാപ്റ്റൻ വിജയകരമായ റൺചേസിൽ സെഞ്ചുറി നേടുന്നത്.