Skip to content

അവർ ക്രിക്കറ്റ് ആരാധകരല്ല ; ഇംഗ്ലണ്ട് ആരാധകർക്കെതിരെ വിമർശനവുമായി മിച്ചൽ ജോൺസൺ

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജോഫ്രാ ആർച്ചറിന്റെ ബൗൺസറിൽ പരിക്ക് പറ്റിയ ശേഷവും സ്റ്റീവ് സ്മിത്തിനെ കൂവി എതിരേറ്റ ഇംഗ്ലീഷ് ആരാധകർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ. പരിക്ക് പറ്റിയ ശേഷം മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം കളം വിട്ട സ്റ്റീവ് സ്മിത്ത് പീറ്റർ സിഡിലിന്റെ വിക്കറ്റ് വീണശേഷം പരിക്ക് വകവെയ്ക്കാതെ തിരികെ ബാറ്റിങിനിറങ്ങിയിരുന്നു. കയ്യടികളോടെയാണ് സ്റ്റേഡിയത്തിലെ ഭൂരിഭാഗം ആരാധകരും സ്മിത്തിനെ സ്വീകരിച്ചതെങ്കിലും ചിലകൂട്ടർ ധീരമായ തീരുമാനത്തിലും സ്മിത്തിനെതിരെ കൂവിവിളിച്ചിരുന്നു.

” അവൻ ബാറ്റിങ്ങിനിറങ്ങുമ്പഴോ ഇന്നിങ്സിന്റെ തുടക്കത്തിലെ നിങ്ങൾക്ക് കൂവാം. എന്നാൽ ആർച്ചറിന്റെ പന്തിൽ സാരമായ പരിക്ക് പറ്റിയ ശേഷവും തിരികെ ബാറ്റിങിറങ്ങിയപ്പോൾ ചിലർ കൂവിഅപമാനിക്കുന്നത് നിരാശജനകമാണ്. എന്നെ സംബന്ധിച്ച് സ്മിത്തിനെ കൂവിവിളിച്ചവർ ക്രിക്കറ്റ് ആരാധകരല്ല. ” ജോൺസൺ പറഞ്ഞു.