Skip to content

രണ്ടാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത് പകരക്കാരനായി മാർനസ് ലാബുഷെയിൻ

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്. നാലാം ദിനമായ ഇന്നലെ ആർച്ചറിന്റെ ബൗൺസറിൽ ഏറ്റ പരിക്കാണ് ഇപ്പോൾ തിരിച്ചടിയായത്. പരിക്കിന് ശേഷം മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം കളം വിട്ട സ്മിത്ത് തിരികെ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്മിത്തിന് തലവേദനയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപെട്ടതിനെ തുടർന്നാണ് മത്സരത്തിൽ നിന്നും പിൻവാങ്ങിയിരിക്കുന്നത്. ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റും സ്റ്റീവ് സ്മിത്തിന് നഷ്ട്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ കൺകഷൻ സബ്സ്റ്റിട്യൂട്ട് നിയമപ്രകാരം പകരക്കാരനായി എത്തിയ മാർനസ് ലാബുഷെയിന് പന്തെറിയാനും ബാറ്റ് ചെയ്യുവാനും സാധിക്കും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ കൺകഷൻ സബ്സ്റ്റിട്യൂട്ടായി എത്തുന്ന ആദ്യ താരമാണ് ലാബുഷെയിൻ .