Skip to content

സെഞ്ചുറിയുമായി കരുണരത്നെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ കരുണരത്നെയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 268 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ക്യാപ്റ്റൻ കരുണരത്നെ 122 റൺസും തിരിമാനെ 64 റൺസും നേടി. ഓപ്പണിങ് കൂട്ടുകെട്ടിൽ 161 റൺസാണ് തിരിമാനെയും കരുണരത്നെയും ചേർന്ന് നേടിയത്. ഏഞ്ചലോ മാത്യൂസ് 28 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ന്യൂസിലാൻഡ് 285 റൺസിന് പുറത്തായിരുന്നു. 77 നേടിയ വിക്കറ്റ് കീപ്പർ വാട്ലിങ് മാത്രമാണ് കിവികൾക്ക് വേണ്ടി തിളങ്ങിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ശ്രീലങ്കയുടെ ആദ്യ വിജയം കൂടിയാണിത്. 60 പോയിന്റ് വിജയത്തോടെ ശ്രീലങ്ക സ്വന്തമാക്കി..